തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതില്‍ 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 23 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 128 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 50,184 സാമ്പിളുകളാണ് പരിശോധിച്ചത്.