കല്‍പ്പറ്റ:കോവിഡ്  ബാധിച്ച് മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം സ്വയം സംസ്‌കരിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മാതൃകയായി.കോവിഡ്  ബാധിച്ച് മരിച്ച കല്‍പ്പറ്റ നഗരസഭയിലെ ഗ്രാമത്തുവയല്‍ കോളനിയിലെ ശാരദ (42 ) യുടെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കേരള എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ ടി.കെ.അബ്ദുള്‍ ഗഫൂര്‍ ,മറ്റൊരു ജെഎച്ച്.ഐ മനോജ് കുമാര്‍ ,നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരായ സദയന്‍ ,സ്റ്റാന്‍ലി, മനോജ് ,ഷാജി എന്നിവര്‍ ചേര്‍ന്ന് സംസ്‌കരിച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കേണ്ടതിനാല്‍ മതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് മൃതദ്ദേഹം സംസ്‌കരിക്കുന്ന ചുമതല ഏറ്റെടുക്കുകയും കല്‍പ്പറ്റ നഗരസഭ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.