കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.​ബി.​പി.​എ​സ്. ഐ.​ബി.​പി.​എ​സ്​ 2020 ലേക്കായി നേരത്തെ പ്രസിദ്ധീകരിച്ച നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കും, അ​തി​നു​ശേ​ഷം യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കുമാണ് അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം ലഭിക്കുക. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ ക്ല​ർ​ക്ക്, പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​​മെൻറ്​ ട്രെ​യി​നീ​സ്​ ത​സ്​​തി​ക​ക​ളി​ലേ​ക്കും റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ൽ ഓ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ്പ​സ്) ത​സ്​​തി​ക​ക​ളി​ലേ​ക്കുമാണ് ​കോ​മ​ൺ റി​ക്രൂ​ട്ട്​​മെൻറി​നാ​യി പരീക്ഷ നടത്തുന്നത്.

11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലാ​യി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ൽ 1557 ഒ​ഴി​വു​ക​ളും ബാ​ങ്ക്​ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​മെന്റ് ട്രെ​യി​നി ത​സ്​​തി​ക​യി​ൽ 1167 ഒ​ഴി​വു​ക​ളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അ​ടു​ത്ത വ​ർ​ഷം ഒ​ഴി​വു​ക​ൾ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്..

ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച അ​നു​ബ​ന്ധ വി​ജ്ഞാ​പ​ന​വും 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ വി​ജ്ഞാ​പ​ന​ത്തിനും സന്ദർശിക്കുകhttp://www.ibps.in/

ക്ല​റി​ക്ക​ൽ ത​സ്​​തി​കയിലേ​ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ​ ന​വം​ബ​ർ ആ​റു വ​രെ​

പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി : ​ ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 11 വ​രെ..

ആദ്യം​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ അ​പേ​ക്ഷ​ക​ളി​ൽ തി​രു​ത്ത്​ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മുണ്ട്