കല്‍പ്പറ്റ : ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. കല്‍പ്പറ്റ നഗരത്തില്‍ ഇയാള്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കല്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന പരാതി. കല്‍പ്പറ്റ സ്വദേശിയാണ് പരാതിക്കാരി.