വാഷിങ്‌ടൺ> നീണ്ട നാളത്തെ ഗവേഷണത്തിന്‌ ഒടുവിൽ ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ സ്ഥിരീകരിച്ച്‌ ശാസ്‌ത്രലോകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ്‌ ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതൽ തെളിവ്‌ പുറത്തുവിട്ടത്‌.‌

ചന്ദ്രന്റെ ഉപരിതലത്തിൽ ജല കണമുണ്ടെന്നാണ്‌ കണ്ടെത്തൽ. നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ സോഫിയയിലെ ദൂരദർശിനിയാണ്‌ ജലസാന്നിധ്യം കണ്ടെത്തിയത്‌. ചന്ദ്ര ഉപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത മേഖലയിൽ കൂടുതൽ ജലമുണ്ടാകാമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ സംവിധാനമാണ്‌ നാസയുടെ സോഫിയ.

2009ൽ ചന്ദ്രനിൽ ജല സാന്നിധ്യമുള്ളതായി ശാസ്‌ത്രലോകം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാൻ-1 ആണ് ജല സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഇതിനെ സ്ഥിരികരിക്കുന്നതാണ്‌ പുതിയ വിവരം‌. ചാന്ദ്ര ഗവേഷണ മേഖലയിൽ നിർണായകമായ കണ്ടെത്തലാണിതെന്ന്‌ ശാസ്‌ത്രജ്ഞർ പറഞ്ഞു.