വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതെ രക്ഷിക്കാൻ പെട്ടെന്നു ബ്രേക്കിട്ട ലോറി റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..