Posted By Editor Editor Posted On

കേരളത്തിലെ കോവിഡ് സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ഹൈക്കോടതി. കേരളത്തിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തി. കോവിഡ് കണക്കുകൾ കൂടുന്നത് മനസിനെ അലട്ടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതെ മികച്ച രീതിയിൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു. ചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സർക്കാർ കോടതിയോട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/CPXVlpgX1wa5r8oEy

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: