Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 743 പേര്‍ക്ക് കൂടി കോവിഡ്; 305 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.04.21) 743 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 305 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.74 ആണ്. 729 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍ പോസിറ്റീവായി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40258 ആയി. 30779 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8634 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7889 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ, മാനന്തവാടി 54 വീതം, മേപ്പാടി 53, ബത്തേരി 48, എടവക 46, തവിഞ്ഞാല്‍ 40, നൂല്‍പ്പുഴ 37, പുല്‍പ്പള്ളി, മുട്ടില്‍ 34 വീതം, നെന്മേനി 33, തിരുനെല്ലി 32, മുള്ളന്‍കൊല്ലി 29, വെള്ളമുണ്ട 27, അമ്പലവയല്‍ 26, വൈത്തിരി 23, മീനങ്ങാടി, പടിഞ്ഞാറത്തറ, പൂതാടി 21 വീതം, വേങ്ങപ്പള്ളി 19, പനമരം 17, മൂപ്പൈനാട് 15, കോട്ടത്തറ, തരിയോട് 13 വീതം, പൊഴുതന 10, കണിയാമ്പറ്റ 6, തൊണ്ടര്‍നാട് സ്വദേശികളായ മൂന്നു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബീഹാറില്‍ നിന്ന് വന്ന 5 കല്‍പ്പറ്റ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഗോവയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 3 മാനന്തവാടി സ്വദേശികള്‍, എടവക, കോട്ടത്തറ, മേപ്പാടി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

305 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ, തരിയോട് 8 വീതം, ബത്തേരി, കല്‍പ്പറ്റ, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, പനമരം 5 വീതം, മേപ്പാടി, തൊണ്ടര്‍നാട് 4 വീതം, നെന്മേനി, അമ്പലവയല്‍ 3 വീതം, മീനങ്ങാടി, മൂപ്പൈനാട്, വെള്ളമുണ്ട, പൊഴുതന, മുട്ടില്‍ 2 വീതം, പൂതാടി, വൈത്തിരി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും 3 കണ്ണൂര്‍ സ്വദേശികളും കോഴിക്കോട്, ബാംഗ്ലൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 232 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

3266 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.04.21) പുതുതായി നിരീക്ഷണത്തിലായത് 3266 പേരാണ്. 1306 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25691 പേര്‍. ഇന്ന് പുതുതായി 115 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2907 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 378953 സാമ്പിളുകളില്‍ 367646 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 327388 നെഗറ്റീവും 40258 പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: