Posted By Editor Editor Posted On

ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിട്ടുനല്‍കണം; ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാനന്തവാടിയിലും ബത്തേരിയിലും പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് ഏജന്‍സീസ്, കല്‍പ്പറ്റയിലെ വിവേക് ഏജന്‍സീസ് എന്നീ ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ സപ്ലൈ ഏജന്‍സികള്‍ തങ്ങളുടെ കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് വിട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജംബോ സിലിണ്ടറുകള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. ഇവ മാനന്തവാടി ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിന് കൈമാറുകയും ആശുപത്രിയിലെ തന്നെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിക്കുന്നതാണ്. അവശ്യ ഘട്ടത്തില്‍ ഓക്‌സിജന്‍ ആവശ്യമായ ആശുപത്രികളിലേക്ക് ഇവ എത്തിക്കും. കോവിഡ് നിയന്ത്രണ വിധേയമാവുന്നതോടെ സിലിണ്ടറുകള്‍ ഏജന്‍സികള്‍ക്ക് തിരികെ നല്‍കുന്നതാണ്. അടിയന്തിര സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനാണ് കൂടുതല്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: