Posted By Editor Editor Posted On

ജില്ലയില്‍ 814 പേര്‍ക്ക് കൂടി കോവിഡ്;328 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (1.05.21) 814 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 328 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.51 ആണ്. 790 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയ 24 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41072 ആയി. 31107 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8983 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8301 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ 76, മാനന്തവാടി 68, നെന്മേനി 65, തവിഞ്ഞാല്‍ 58, എടവക, ബത്തേരി 44 വീതം, വെള്ളമുണ്ട 43, മേപ്പാടി 40, മീനങ്ങാടി 34, കല്‍പ്പറ്റ 33, മുള്ളന്‍കൊല്ലി 32, കോട്ടത്തറ 29, പുല്‍പ്പള്ളി, പൂതാടി 27 വീതം, വൈത്തിരി 25, പൊഴുതന 24, മുട്ടില്‍ 21, പടിഞ്ഞാറത്തറ 19, പനമരം 18, തിരുനെല്ലി 16, തരിയോട് 12, മൂപ്പൈനാട്, കണിയാമ്പറ്റ 9 വീതം, തൊണ്ടര്‍നാട്, നൂല്‍പ്പുഴ ഏഴ് വീതം, വെങ്ങപ്പള്ളി സ്വദേശികളായ മൂന്ന് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

അബുദാബിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന 2 തവിഞ്ഞാല്‍ സ്വദേശികള്‍, പഞ്ചാബില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന നാല് കണിയാമ്പറ്റ സ്വദേശികള്‍, 2 അമ്പലവയല്‍ സ്വദേശികള്‍, 2 മാനന്തവാടി സ്വദേശികള്‍, 2 എടവക സ്വദേശികള്‍, 2 കല്‍പ്പറ്റ സ്വദേശികള്‍, മീനങ്ങാടി, പനമരം, മേപ്പാടി, ബത്തേരി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, തമിഴ്‌നാട്ടില്‍ നിന്ന് വന്ന് കല്‍പ്പറ്റ, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധിതരായത്.

328 പേര്‍ക്ക് രോഗമുക്തി
മുട്ടില്‍ 12, നെന്മേനി, ബത്തേരി എട്ടു വീതം, പനമരം 7, തിരുനെല്ലി 6, മാനന്തവാടി 5, കണിയാമ്പറ്റ, മീനങ്ങാടി, മേപ്പാടി, തവിഞ്ഞാല്‍ നാലു വീതം, അമ്പലവയല്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി മൂന്ന് വീതം, എടവക, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട രണ്ടു വീതം, പൂതാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 244 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

2502 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.05.21) പുതുതായി നിരീക്ഷണത്തിലായത് 2502 പേരാണ്. 934 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27259 പേര്‍. ഇന്ന് പുതുതായി 85 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 382041 സാമ്പിളുകളില്‍ 369894 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 328822 നെഗറ്റീവും 41072 പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: