Posted By Editor Editor Posted On

കോവിഡ് : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഒത്തുചേരലിനും സൂപ്പർ സ്‌പ്രെഡറുകളായി മാറുന്ന പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനക്ഷേമം കണക്കിലെടുത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കേന്ദ്രം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/CPXVlpgX1wa5r8oEy

സമ്പൂർണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. ലോക്ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും അതിനാൽ എല്ലാ മുൻകരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗൺ ഏർപ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: