Posted By Editor Editor Posted On

ബത്തേരിയിലെ സ്‌ഫോടനം; ചികില്‍സയില്‍ ആയിരുന്ന കുട്ടിയും മരിച്ചു

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

വയനാട്: ജില്ലയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയില്‍ ആയിരുന്ന ഫെബിന്‍ ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു ഫെബിന്‍.

ബത്തേരിയിലാണ് സംഭവം. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ആയിരുന്നു അപകടം. പ്രദേശവാസികളായ മൂന്ന് കുട്ടികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ മുരളി(16), അജ്‌മല്‍(14) എന്നിവര്‍ കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു.

സ്‌ഫോടനം നടന്ന കെട്ടിടം മുന്‍പ് പടക്കനിര്‍മാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട വെടിമരുന്നിന് തീപിടിച്ചാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: