Posted By Editor Editor Posted On

സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF


കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. തിരുനെല്ലി വാകേരി കോളനി ആരാണപ്പാറയില്‍ ഒരു ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുളള സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. നെന്മേനി കോട്ടയില്‍ കോളനിയിലും (വാര്‍ഡ് 8 ) ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെള്ളമുണ്ട വാര്‍ഡ് 18 ല്‍ പോസിറ്റീവ് ആയ വ്യക്തിക്ക് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു ആലഞ്ചേരിയില്‍ സമ്പര്‍ക്കം ഉണ്ട്. വെള്ളമുണ്ട കാപ്പുംകുന്ന് കോളനി പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. കല്‍പ്പറ്റ ചുഴലിയില്‍ മില്‍മ ഡയറിയില്‍ ജോലി ചെയ്ത നാലു വ്യക്തികള്‍ പോസിറ്റീവാണ്. . പടിഞ്ഞാറത്തറ വാര്‍ഡ് 13 ല്‍ മെയ് 4 നടന്ന ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടു ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

വൈത്തിരി ചാരിറ്റി റോഡ് എ.ആര്‍.ഡി 80 റേഷന്‍ കടയില്‍ മെയ് 5 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവാണ്. 30 വരെ കല്‍പ്പറ്റ ടീ പി ടൈല്‍സ് സെന്റര്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6 വരെ നെടുമ്പൊഴിയില്‍ ക്രഷര്‍ ജീവനക്കാരന്‍, ബത്തേരി ബി.എസ്.എന്‍.എല്‍ ഓഫീസ് ജീവനക്കാര്‍ എന്നിവരും പോസിറ്റീവാണ്. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: