Posted By Editor Editor Posted On

മാസപ്പിറവി ദൃശ്യമായില്ല ; കേരളത്തിലെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IxllwsDPbYM886PsIRXNAU

കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു . മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികള്‍ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡ് മഹാമാരി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: