Posted By Editor Editor Posted On

കോവാക്‌സിൻ വിതരണം; ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾ; മുൻഗണനാ പട്ടികയിൽ കേരളമില്ല

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IxllwsDPbYM886PsIRXNAU

ന്യൂഡെൽഹി: കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങി. ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾക്കാണ് വാക്‌സിൻ നൽകുക. എന്നാൽ, കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചാണ് വാക്‌സിൻ വിതരണം ചെയ്യുന്നതെന്ന് ഭാരത് ബയോടെക് വിശദീകരിച്ചു. അതേസമയം, മുൻഗണനാ പട്ടികയിൽ ഇടം പിടിക്കാതെ പോയ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുന്നത് അനുസരിച്ച് വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഉത്തർ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഒഡീഷ, അസം, ജമ്മു കാശ്‌മീർ, തമിഴ്‌നാട്, ബീഹാർ, ഛത്തീസ്‌ഗഢ്, കർണാടക, തെലങ്കാന, ഡെൽഹി, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുകയെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്‌ടർ സുചിത്ര അറിയിച്ചു.

സ്‌ഥാപനത്തിലെ 50ഓളം ജീവനക്കാർ കോവിഡ് ബാധിച്ച് ചികിൽസയിലാണെന്നും ഈ പ്രതിസന്ധിയിലും വാക്‌സിൻ നിർമാണം പുരോഗമിക്കുകയാണെന്നും ഭാരത് ബയോടെക് വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: