Posted By Editor Editor Posted On

സംസ്ഥാന പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല ഒന്നാമത്

2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി വിനിയോഗത്തില്‍ വയനാട് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ജില്ലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി ലഭിച്ച അടങ്കല്‍ തുകയായ 33746.16 ലക്ഷം രൂപയില്‍ 33181.42 ലക്ഷം രൂപയും ചെലവഴിച്ചു. വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

തുകയുടെ 98.33 ശതമാനം തുകയാണ് ജില്ല ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 91.58 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതി വിനിയോഗത്തില്‍ 90.73 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വകുപ്പുകള്‍ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 12 വകുപ്പുകള്‍ 100 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: