Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്

*839 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81

വയനാട് ജില്ലയില്‍ ഇന്ന് (29.05.21) 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 839 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57575 ആയി. 53134 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2487 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്..വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ 30, ബത്തേരി 27, മേപ്പാടി 17, അമ്പലവയല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട 14 വീതം, മൂപ്പൈനാട് 13, എടവക, പനമരം 12 വീതം, പുല്‍പ്പള്ളി, മുട്ടില്‍ 11 വീതം, പടിഞ്ഞാറത്തറ 10, കല്‍പ്പറ്റ, വൈത്തിരി 7 വീതം, മീനങ്ങാടി 6, നെന്മേനി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 4 വീതം, തവിഞ്ഞാല്‍, തിരുനെല്ലി 3 വീതം, കോട്ടത്തറ, മാനന്തവാടി, തരിയോട്, വെങ്ങപ്പള്ളി 2 വീതം, പൂതാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 7 പേര്‍, കര്‍ണാടകയില്‍ നിന്ന് വന്ന 3 പേര്‍, ദുബായില്‍ നിന്ന് വന്ന ഒരാളുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

839 പേര്‍ക്ക് രോഗമുക്തി
തിരുനെല്ലി 16, തവിഞ്ഞാല്‍ 15, കല്‍പ്പറ്റ 10, മേപ്പാടി, ബത്തേരി 7 വീതം, മാനന്തവാടി, പുല്‍പ്പള്ളി, തരിയോട് 3 വീതം, പനമരം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, മൂപ്പൈനാട് 2 വീതം, കോട്ടത്തറ, മീനങ്ങാടി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും 3 കോഴിക്കോട് സ്വദേശികളും 3 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ കഴിയുകയായിരുന്നു 758 പേരുമാണ് ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1268 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.05.21) പുതുതായി നിരീക്ഷണത്തിലായത് 1268 പേരാണ്. 2248 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18264 പേര്‍. ഇന്ന് പുതുതായി 80 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1889 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 445839 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 440804 എണ്ണത്തിന്റെ ഫലം ലഭിച്ചു. 383229 പേര്‍ നെഗറ്റീവും 57575 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: