Posted By Editor Editor Posted On

കാലവര്‍ഷം : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കാലവര്‍ഷം തിങ്കളാഴ്ചയോടെ കേരളത്തിലെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെ കേരളത്തിലെത്താനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയതായി ആണ് കേന്ദ്രം അറിയിച്ചിരിക്കുന്നത് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.നാളെ 5 ജില്ലകളിലും മറ്റന്നാള്‍ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേരളാ തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: