Posted By Editor Editor Posted On

ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ താഴെ പറയും പ്രകാരം ഇളവുകള്‍ അനുവദിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ 5 വരെയും മൊബൈല്‍ ഫോണ്‍, കംപ്യുട്ടര്‍ വിപണന, റിപ്പയറിംഗ് സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും തുറക്കാന്‍ അനുവദിക്കും. വാഹന റിപ്പയറിംഗ് വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും 10 മുതല്‍ 7.30 വരെയും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 10 മുതല്‍ 7.30വരെയും ശ്രവണ സഹായി ഉപകരണ വിപണന സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും ടെലിവിഷന്‍ റിപ്പയിംഗ്, ഗൃഹോപകരണ/ ഫര്‍ണിച്ചര്‍ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ച 9 മുതല്‍ 2 വരെയും തുറക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: