Posted By Editor Editor Posted On

കാലവർഷം എന്ന് തുടങ്ങുമെന്ന് വ്യക്തത നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം തുടങ്ങുന്നു. വ്യാഴാഴ്ച മുതൽ തെക്കു പടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇക്കുറി ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ പെയ്യുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ കാലവർഷം വൈകുമെന്ന് അധികൃതർ അറിയിച്ചു.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത നിർദ്ദേശം നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: