Posted By Editor Editor Posted On

പൂമല ഗവൺമെൻറ് എൽ പി സ്കൂളിൽ കുടുംബ മരം പദ്ധതിക്ക് തുടക്കം കുറിച്ചു

സുന്ദർലാൽ ബഹുഗുണ യുടെ സ്മരണാർത്ഥം
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അവരുടെ കുടുംബത്തോടൊപ്പം നാട്ടു ഫലവൃക്ഷതൈകൾ വീട്ടിൽ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w
ഇന്നുമുതൽ
ഫലവൃക്ഷ തൈയുടെ പരിചരണം കുടുംബം ഏറ്റെടുക്കുകയും
പരിചരിക്കുകയും ചെയ്യുന്നു.അടുത്ത പരിസ്ഥിതി ദിനത്തിൽ
അധ്യാപകർ
വൃക്ഷത്തൈകൾ നിരീക്ഷിക്കുകയും നന്നായി പരിപാലിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി അവരെ ആദരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഓരോ പരിസ്ഥിതി ദിനത്തിനും ചെടികൾ നടുകയും അടുത്തവർഷം അത് സംരക്ഷിക്കാതെ വീണ്ടും അതേ കുഴിയിൽ തന്നെ നടുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കുകയും
ഓരോ മരവും എന്റേതും കൂടി ആണെന്നുള്ള ഒരു
മനോഭാവം കുട്ടികളിൽ വളർത്തുകയും ആണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് സുൽത്താൻബത്തേരി നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമില ജുനൈസ് നിർവഹിച്ചു.തുടർന്ന് കോവിഡ് കാലത്തിൽ കുട്ടിയും പരിസരവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.. സുൽത്താൻ ബത്തേരി നഗരസഭ ചെയ്യർപേഴ്സൺ ശ്രീ ടി . കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ എം കെ സുന്ദർലാൽ വിഷയമാവതരിപ്പിച്ചു.

പ്രധാനാധ്യാപിക
ഷീബ പി പി. ടി എ പ്രസിഡന്റ് അനിൽകുമാർ എസ്. പരിസ്ഥിതി ക്ലബ്‌ കോർഡിനേറ്റർ എൻ പി നിൻസി,സീഡ് ക്ലബ്‌ പ്രതിനിധി ശ്രീ അജ്മൽ സാജിദ്,ഗീത പി പി
എന്നിവർ സംസാരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: