Posted By Editor Editor Posted On

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കാട്ടിക്കുളം കെ.എസ്.ഇ.ബി ഓഫീസില്‍ ജൂണ്‍ 4 വരെ ജോലി ചെയ്ത വ്യക്തിയും മീനങ്ങാടി മാടക്കല്‍ ഏജന്‍സീസില്‍ ജൂണ്‍ 5 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കമ്മന കുരിശിങ്കലുള്ള വി.എഫ്.സി.കെ യുടെ ബനാന ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

തലപ്പുഴ ഗോദാവരി കോളനി, ശശിമല കാപ്പിപ്പടി കോളനി, കാട്ടിക്കുളം എടയൂര്‍കുന്നു കോളനി, മാനന്തവാടി പുത്തന്‍പുര കോളനി, കൈപ്പഞ്ചേരി കുറുമാ കോളനി, മുട്ടില്‍ കള്ളംകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: