Posted By Editor Editor Posted On

ഇന്ധന വില വിലവർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് പെട്രോൾപമ്പിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു

കേന്ദ്ര കേരള സർക്കാരുകൾ ജനത്തെ കൊള്ളയടിക്കുന്നു …. ഇന്ധന വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് പെട്രോൾപമ്പിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

കോവിഡ് മഹാമാരി കാരണം പ്രതിസന്ധിയിൽ കഴിയുന്ന സാധാരണക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സർക്കാറുകൾ ചെയ്യുന്നത്കഴിഞ്ഞവർഷം ലോക്ക് ഡൗൺ സമയത്ത് ക്രൂഡോയിലിനു 13% വിലകുറഞ്ഞപ്പോൾ പെട്രോളിന് 13% വില കൂട്ടുകയാണ് കേന്ദ്രം ചെയ്തത് കേന്ദ്രം എക്സൈസ് തീരുവ കൂടുമ്പോൾ സംസ്ഥാന സർക്കാർ നികുതി കുറച്ച് ജനങ്ങളെ സഹായിക്കുന്ന പതിവ് കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിരുന്നു എന്നാൽ വിലവർധനവിനെ കുറിച്ച് ഒന്നുമറിയാത്ത ഭാവത്തിൽ ആണ് സംസ്ഥാന സർക്കാർ പ്രേതിഷേധ പരിപാടിയിൽ മുസ്ലിംലീഗ് മാനന്തവാടി മുനിസിപ്പൽ സെക്രട്ടറി പി വി സ്‌ മൂസ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ .അബ്ദുൽ റഷീദ് പടയൻ ആവ തേറ്റമല ഹുസൈൻ കുഴിനിലം റെഹീസ് തുടങ്ങിയവർ പങ്കെടുത്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: