Posted By Editor Editor Posted On

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ : നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്‌ഡൗണിന്‌ സമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇളവുകളുടെ ദിനം. അതേസമയം നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

നിലവിലുള്ള ഇളവുകള്‍ക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ സ്റ്റേഷനറി, ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തകക്കട, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ (മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ ഉള്‍പ്പെടെ) തുടങ്ങിയവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.

വാഹന ഷോറൂമുകളില്‍ മെയിന്റനന്‍സ് മാത്രം, മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും പാടില്ല. സമയം രാവിലെ 7 മുതല്‍ 2 വരെ. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: