Posted By Editor Editor Posted On

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യത്ത് പുതിയ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്‌ഡൗൺ ഇളവുകൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

പ്രതിദിന കേസുകളിൽ കുറവ് സംഭവിച്ചെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിൽ ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തുവെന്നത് തിരിച്ചടിയാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 3,67,081 ആയി ഉയർന്നു. ഗുരുതരമായ ആവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്നതാണ് മരണസംഖ്യ ഉയർന്ന തോതിൽ തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,79,11,384 ആയി. 10,80,690 സജീവ കേസുകൾ നിലവിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് 24,96,00,304 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകാനായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: