Posted By Editor Editor Posted On

പൂമല ഗവൺമെൻറ് എൽ പി സ്കൂളിൽ വായനയുടെ നൂറുദിനം പരിപാടിക്ക് ആരംഭം കുറിച്ചു

പൂമല ഗവൺമെൻറ് എൽ പി സ്കൂളിൽ വായനയുടെ നൂറുദിനം പരിപാടിക്ക്
ആരംഭം കുറിച്ചു. വായനാദിനത്തിന് മുന്നോടിയായാണ്
പരിപാടി ആരംഭിച്ചത്
മുഴുവൻ കുട്ടികളുടെയും വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി
കുട്ടികളെയും രക്ഷിതാക്കളെയും ഒരേപോലെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരികയാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം സ്കൂൾ ഗ്രൂപ്പുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങൾ അവതരിപ്പിക്കും. അങ്ങനെ 100 ദിവസം കൊണ്ട് നൂറു പുസ്തകങ്ങൾ പരിചയപ്പെടും. കൂടാതെ ജില്ലയിലെ തന്നെ അറിയപ്പെടുന്ന സാഹിത്യകാരന്മാരും കലാ സാംസ്കാരിക പ്രവർത്തകരും ഈ ദിവസങ്ങളിൽ കുട്ടികളോട് സംവദിക്കുകയും അവരുടെ രചനാനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w
പ്രസ്തുത പരിപാടിക്ക് വിപുലമായ പരിപാടികളോടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തുടക്കം കുറിച്ചു. സുൽത്താൻ ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കലാ സാംസ്കാരിക പ്രവർത്തകനായ ശ്രീ ബാബു ചിറപ്പുറം കുട്ടികളോട് സംവദിച്ചു.
പരിപാടിയുടെ ആദ്യ പുസ്തക അവതരണം വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഡിയോൺ തോമസ് കാബൂളിവാലയും മറ്റു കുട്ടിക്കഥകളും എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് തുടക്കംകുറിച്ചു.

പ്രധാനാധ്യാപിക ഷീബ പി, പിടിഎ പ്രസിഡണ്ട് അനിൽകുമാർ എസ്,പി ടി എ പ്രസിഡണ്ട് ശ്രീജ ബാലകൃഷ്ണൻ, ഹാരിസ് സി എന്നിവർ സംസാരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: