Posted By Editor Editor Posted On

രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ കണക്കുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 2726 കോവിഡ് മരണങ്ങളാണ്. 1,17,525 പേര്‍ രോഗമുക്തി നേടി.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

രാജ്യത്ത് ഇതുവരെ രോഗ ബാധിതരായവരുടെ എണ്ണം 2,95,70,881 ആയി. ഇതില്‍ 2,82,80,472 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,77,031 ആയി. നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 25,90,44,072 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: