Posted By Editor Editor Posted On

രാജ്യത്ത് ഗ്രീൻ ഫംഗസ് സ്ഥീരികരിച്ചു : ലക്ഷണങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്ക് പിന്നാലെ ഗ്രീന്‍ ഫംഗസും കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇന്‍ഡോര്‍ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. കൊവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീന്‍ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ ഡോക്​ടർ രവി ദോസി പറഞ്ഞു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേയ്ക്ക്​ മാറ്റി. ഇയാളില്‍ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട്​ മാസങ്ങള്‍ക്ക്​ മുമ്പാണ് ​ രോഗിയെ കൊവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.

പിന്നീട്​ കൊവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ചെയ്​തിരുന്നു. ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടര്‍മാര്‍ അറിയിച്ചു. രക്​തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്നും ഡോക്​ടര്‍ വ്യക്​തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: