Posted By Editor Editor Posted On

കാർഷിക വായ്പ അനുവദിക്കും

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കർഷകർക്ക് കൃഷി ആവശ്യത്തിനായി സ്പെഷ്യൽ ലിക്വഡിറ്റി ഫണ്ട് എന്ന പേരിൽ കാർഷിക വായ്പ അനുവദിക്കും. കുറഞ്ഞ പലിശ നിരക്കിൽ ഒരു വർഷത്തേക്കുള്ള വായ്പയാണ് നൽകുന്നത്. WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/BeFPF1qwEyYL05vKf37eZG

ജില്ലയിലെ പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവ വഴിയാണ് വായ്പ ലഭിക്കുക. കോവിഡ് സാഹചര്യത്തിലും കൃഷിയിറക്കി ഉത്പാദനക്ഷമത കൈവരിക്കുന്നതിനാണ് തുക നൽകുന്നത്. ജില്ലയ്ക്ക് 70 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. വായ്പ ആവശ്യമുള്ള കർഷകർ അതത് ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: