Posted By Editor Editor Posted On

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി: വ്യാഴാഴ്ച മുതൽ പുതിയ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. 15 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ആരാധനാലയങ്ങൾ പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ ഉള്ളിടത്ത് 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളിടത്ത് 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.അന്തർജില്ലാ യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിവി സീരിയൽ, ഇൻഡോർ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിക്കും.

ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്‌. തുറന്നാൽ തന്നെ രണ്ടു വാക്‌സിൻ എടുത്തവർക്ക് മാത്രമേ ടൂറിസം കേന്ദ്രങ്ങളിൽ അനുമതി നൽകൂ.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IzlLq3HxGa7FF7rNhPNgm1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: