Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 372 പേര്‍ക്ക് കൂടി കോവിഡ്

*235 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62

വയനാട് ജില്ലയില്‍ ഇന്ന് (30.06.21) 372 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62 ആണ്. 365 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64954 ആയി. 61596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2739 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1881 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 98, വെള്ളമുണ്ട 54, പനമരം 37, തൊണ്ടര്‍നാട്, കല്‍പ്പറ്റ 17 വീതം, മുള്ളന്‍കൊല്ലി 15, നെന്മേനി, മാനന്തവാടി, കണിയാമ്പറ്റ 14 വീതം, ഇടവക 12, തവിഞ്ഞാല്‍ 10, തിരുനെല്ലി 8, മേപ്പാടി, അമ്പലവയല്‍ 7 വീതം, മീനങ്ങാടി 6, വെങ്ങപ്പള്ളി, പൊഴുതന, മൂപ്പൈനാട് 5 വീതം, വൈത്തിരി, തരിയോട്, നൂല്‍പ്പുഴ 4 വീതം, പുല്‍പ്പള്ളി 3, പടിഞ്ഞാറത്തറ 2, പൂതാടി, മുട്ടില്‍, കോട്ടത്തറ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നെത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ക്കും, ഉറവിടം അറിയാത്ത 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

235 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18 പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 217 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

817 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.06.21) പുതുതായി നിരീക്ഷണത്തിലായത് 817 പേരാണ്. 670 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10936 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2695 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 503721 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 491508 എണ്ണത്തിന്റെ ഫലം ലഭിച്ചു. 426554 പേര്‍ നെഗറ്റീവും 64954 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: