Posted By Editor Editor Posted On

മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ താന്നിവയല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം, വാര്‍ഡ് 3 ലെ താഴെ ആയിരംകൊല്ലി മലബാര്‍ ബില്‍ഡിംഗ് മുതല്‍ ക്വാറി റോഡ് – നന്ദന്‍ കവല – മേലെ ആയിരംകൊല്ലി ഉള്‍പ്പെടുന്ന പ്രദേശം, വാര്‍ഡ് 10 ലെ കരിവളം റോഡ് ഇടത് വശം മുതല്‍ കിഴക്കോട്ട് ഫാക്ടറി കുന്നു വരെയുള്ള വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം, വാര്‍ഡ് 16 ലെ നെല്ലറച്ചാല്‍ പൂളക്കവല മില്ലിനു സമീപത്തെ റോഡ് മുതല്‍ വെളുത്തൂര്‍ കുന്ന് വരെയുള്ള പ്രദേശം എന്നിവയും, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ മൊടവന്‍കൊടി കോളനി പ്രദേശം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 22 ആലാറ്റില്‍ വയ്യോട് മഠത്തില്‍ കോളനി പ്രദേശം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചണ്ണോത്ത്കൊല്ലിയിലെ മാടപ്പള്ളിക്കുന്ന് കോളനിയും, ഇതിനോട് ചുറ്റുമുള്ള 100 മീറ്റര്‍ പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളലക്ടര്‍ പ്രഖ്യാപിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് വീല്‍ചെയര്‍ മീനങ്ങാടി സ്വദേശിയായ എല്‍ദോ ബേസില്‍ ബേബി, മരവയല്‍ സ്വദേശിയായ എസ്. ദേവിക റാണി എന്നീ കുട്ടികള്‍ക്ക് നല്‍കിയാണ് പദ്ധതി ഉദ്ഘാടനം നടത്തിയത്. ഡെയ്‌സി പ്ലെയര്‍, സി.പി വീല്‍ചെയര്‍ എന്നിവ കൂടി പദ്ധതിയുടെ ഭാഗമായി കൈമാറും. സാമൂഹ്യനീതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. അശോകന്‍, ജൂനിയര്‍ സൂപ്രണ്ട് ബി. രാജീവ്, ഹെഡ് അക്കൗണ്ടന്റ് സലീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: