Posted By Editor Editor Posted On

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപ പദ്ധതി: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ജില്ലയില്‍ കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയിലേക്കുള്ള (എസ്.എം.എ.എം) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ചെറുകിട നാമമാത്ര കര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് സാധാരണ കാര്‍ഷിക ഉപകരണങ്ങള്‍ക്കായി 50 ശതമാനവും ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങള്‍ക്കായി 60 ശതമാനവും പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കും. ഈ വിഭാഗങ്ങളില്‍ അല്ലാത്തവര്‍ക്ക് യഥാക്രമം 40 ശതമാനം, 50 ശതമാനം നിരക്കിലുമാണ് സബ്‌സിഡി ലഭിക്കുക. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാട ശേഖര സമിതികള്‍ കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് തുടങ്ങുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ അടങ്കല്‍ തുകയുള്ള പ്രൊജക്ടുകള്‍ക്ക് 80 സതമാനം വരെയാണ് സബ്‌സിഡി അനുവദിക്കുന്നത്. ഓണ്‍ലൈനായാണ് പദ്ധതി നടപ്പാക്കുന്നത്.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കര്‍ഷകര്‍ക്ക് WWW.agrimachinery.nic.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം പദ്ധതിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രശീത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്/ ഡ്രൈവിംഗ് ലൈസന്‍സ്/ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ഐ.ഡി പ്രൂഫ് എന്നീ രേഖകള്‍ ആവശ്യമാണ്. എസ്.സി / എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍: കൃഷി അസി. എക്‌സി. എഞ്ചിനീയര്‍ – 9446307887, ടെക്‌നിക്കല്‍ അസിസ്റ്റന്റ് – 9495712620, 9207156837.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: