Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്

114 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75

വയനാട് ജില്ലയില്‍ ഇന്ന് (02.07.21) 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75 ആണ്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65520 ആയി. 61907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3057 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2127 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട 37, മീനങ്ങാടി 25, കല്‍പ്പറ്റ 23, പടിഞ്ഞാറത്തറ 21, മുള്ളന്‍കൊല്ലി, പൂതാടി 16 വീതം, അമ്പലവയല്‍ 15, നെന്മേനി 14, പൊഴുതന 12, തവിഞ്ഞാല്‍ 11, മുപ്പൈനാട്, മുട്ടില്‍, പനമരം, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 10 വീതം, ബത്തേരി, മാനന്തവാടി 9 വീതം, കോട്ടത്തറ 8, തിരുനെല്ലി, വൈത്തിരി 6 വീതം, തരിയോട് 4, എടവക, കണിയാമ്പറ്റ 3 വീതം, നൂല്‍പ്പുഴ 2, മേപ്പാടി, വെങ്ങപ്പള്ളി എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ ഒരാള്‍ക്കും, ഇതര സംസഥാനത്തു നിന്നെത്തിയ 2 കര്‍ണാടക സ്വദേശികള്‍ക്കും, 5 തമിഴ്‌നാട് സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

114 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 51 പേര്‍ക്കും, വീടുകളില്‍ ചികിത്സയിലായിരുന്ന 63 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

1081 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.07.21) പുതുതായി നിരീക്ഷണത്തിലായത് 1081 പേരാണ്. 568 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11556 പേര്‍. ഇന്ന് പുതുതായി 56 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2670 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 509812 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 494498 എണ്ണത്തിന്റെ ഫലം ലഭിച്ചു. 428978 പേര്‍ നെഗറ്റീവും 65520 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: