Posted By Editor Editor Posted On

ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ വിദ്യാകിരണം, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയായ വിദ്യാജ്യോതി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 9 മുതല്‍ പി.ജി വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഭര്‍ത്താവ് ഉപേക്ഷിച്ച് തീവ്ര ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്ന മകനെ അല്ലെങ്കില്‍ മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍. കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സ്വാശ്രയ ധനസഹായ പദ്ധതി, അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം അനുവദിക്കുന്ന പരിണയം പദ്ധതി എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും, ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 04936 205307.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: