Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്

274 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.69

വയനാട് ജില്ലയില്‍ ഇന്ന് (03.07.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 274 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.69 ആണ്. 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65848 ആയി. 62183 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3079 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2102 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

രോഗം സ്ഥിരീകരിച്ചവര്‍
മീനങ്ങാടി 41, തൊണ്ടർനാട് 35, മാനന്തവാടി 27, അമ്പലവയൽ 23, പൊഴുതന 21, പൂതാടി 19, തിരുനെല്ലി 17, മുട്ടിൽ 14, കല്പറ്റ, മേപ്പാടി, പനമരം 13 വീതം, വെള്ളമുണ്ട, വൈത്തിരി 12 വീതം, ബത്തേരി 10, തരിയോട് 9, പുൽപ്പള്ളി 8, മൂപ്പൈനാട്, പടിഞ്ഞാറത്തറ, നെന്മേനി ആറു വീതം, എടവക, മുള്ളൻകൊല്ലി, തവിഞ്ഞാൽ, കണിയാമ്പറ്റ നാലു വീതം, വെങ്ങപ്പള്ളി 3, നൂൽപ്പുഴ 2, കോട്ടത്തറ സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന തൊണ്ടർനാട് സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.

274 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളിൽ ചികിത്സയിലായിരുന്ന 39 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 235 പേരുമാണ് രോഗമുക്തരായത്.

918 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.07.21) പുതുതായി നിരീക്ഷണത്തിലായത് 918 പേരാണ്. 960 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11514 പേര്‍. ഇന്ന് പുതുതായി 104 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2801 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 512613 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 495946 എണ്ണത്തിന്റെ ഫലം ലഭിച്ചു. 430098 പേര്‍ നെഗറ്റീവും 65848 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: