Posted By Editor Editor Posted On

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,071 പേര്‍ക്കാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 3,05,45,433 ആയി. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം രാജ്യവ്യാപകമായി കുറയുന്നുണ്ടെങ്കിലും, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകൾ ഉയർന്ന് തന്നെ നിൽക്കുകയാണ്.

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 52,299 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 29,658,078 ആയി.

കേരളത്തില്‍ ഇന്നലെ ഴ്ച 12,456 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: