Posted By Editor Editor Posted On

കുടുംബശ്രീ മിഷനില്‍ താല്‍ക്കാലിക നിയമനം

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കോട്ടത്തറ, പൊഴുതന ഗ്രാമപഞ്ചായത്തു കളില്‍ ശുദ്ധജലം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാകുന്നതിനും, നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്കു താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ അല്ലെങ്കില്‍ കുടുംബാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ടൂ വീലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA


ടീം ലീഡര്‍ – യോഗ്യത: എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. റൂറല്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം/ സാമൂഹിക സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
. കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – യോഗ്യത: ഡിപ്ലോമ /ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. റൂറല്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം/സാമൂഹിക സേവനം /സാമൂഹ്യ കുടി വെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – യോഗ്യത: ബിരുദം. റൂറല്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം/ സാമൂഹിക സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 15ന് നകം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ാലംമ്യമിമറ@ഴാമശഹ.രീാ ലേക്ക് ഇ-മെയില്‍ ചെയ്യുകയോ, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. ഫോണ്‍: 04936 206589, 8848478861.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: