Posted By Editor Editor Posted On

സംസ്ഥാനത്ത് കാലവർഷം ശക്തമാകും : വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍,കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ 11 വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ്. എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം പതിനഞ്ചിന് ശേഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കാലവര്‍ഷത്തിന് മുന്‍പേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കര്‍ക്കടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: