Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 459 പേര്‍ക്ക് കൂടി കോവിഡ്

*209 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93

വയനാട് ജില്ലയില്‍ ഇന്ന് (08.07.21) 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93 ആണ്. 446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67536 ആയി. 63473 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3340 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2231 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

രോഗം സ്ഥിരീകരിച്ചവര്‍
പടിഞ്ഞാറത്തറ 55, തിരുനെല്ലി 53, നെൻമേനി, തവിഞ്ഞാൽ 43, മേപ്പാടി 34, മുട്ടിൽ 23, തരിയോട് 22, വൈത്തിരി 18, അമ്പലവയൽ, മാനന്തവാടി, മീനങ്ങാടി 17 വീതം, എടവക, കണിയാമ്പറ്റ 13 വീതം, പൂതാടി, പൊഴുതന 11 വീതം, നൂൽപ്പുഴ 10, പനമരം, പുൽപ്പള്ളി 9, സുൽത്താൻ ബത്തേരി 8, വെള്ളമുണ്ട 7, കൽപ്പറ്റ 4, വെങ്ങപ്പള്ളി 3, കോട്ടത്തറ, മുള്ളൻകൊല്ലി 2 വീതം, മൂപ്പൈനാട്, തൊണ്ടർനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതര സംഥാനത്തു നിന്ന് വന്ന 13 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്‌ഥിരീകരിച്ചു.

209 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 പേരും, വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 189 പേരുമാണ് രോഗമുക്തരായത്.

1419 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.07.21) പുതുതായി നിരീക്ഷണത്തിലായത് 1419 പേരാണ്. 983 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12247 പേര്‍. ഇന്ന് പുതുതായി 216 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3217 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 526385 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 505532 എണ്ണത്തിന്റെ ഫലം ലഭിച്ചു. 437996 പേര്‍ നെഗറ്റീവും 67536 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: