Posted By Editor Editor Posted On

കണ്ടൈയ്ൻമെന്റ് സോൺ

പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 അങ്ങാടിശ്ശേരി, ഇരുളം അമ്പലപ്പടി ജനാർദ്ദനന്റെ മില്ല് മുതൽ ഇരുളം ടൗൺ ബസ്റ്റോപ്പ് വരെയുള്ള ഭാഗം, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (താഴെ പേര്യ) ആനേരി കോളനി പ്രദേശവും മൈക്രോ കണ്ടൈൻമെൻറ് സോണുകളായും,
പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 മൂടക്കൊല്ലി, നാരായണപുരം സ്കൂൾ റോഡിന്റെ വലതു ഭാഗവും മൂടക്കൊല്ലി മുതൽ കുടലൂർ വരെയുള്ള ഭാഗവും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ പേരുങ്കോട പാടി പ്രദേശം, മുതരിക്കുന്ന് കോളനി പ്രദേശം, വാർഡ് 5 ലെ ആനോത്ത് കോളനി പ്രദേശം എന്നിവിടങ്ങൾ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

അതേസമയം എടവക പഞ്ചായത്തിലെ വാർഡ് 8 നഞ്ഞോത്ത് കോളനി പ്രദേശം, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ആലത്തൂർ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 18, താന്നിക്കൽ എന്നിവ കണ്ടൈൻമെൻറ് മൈക്രോ കണ്ടൈൻമെൻറ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി. WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: