Posted By Editor Editor Posted On

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.01 രൂപയും, ഡീസലിന് 94.71 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.38 രൂപയും, ഡീസലിന് 95.08 രൂപയുമാണ് വില.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: