Posted By Editor Editor Posted On

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. ചെന്നിക്കരയിലെ സത്യേന്ദ്രന്റെ മകന്‍ അന്‍ദേവാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട്‌ ആറോടെയാണ് കുട്ടി ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍തന്നെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

ആദ്യം നടത്തിയ പരിശോധനയില്‍ മരണകാരണം കണ്ടെത്താനായില്ല. അതുകൊണ്ട് പിന്നീട് ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളിയില്‍ നിന്ന് ചത്ത വണ്ടിനെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളിയില്‍ കടന്നതാണെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: