Posted By Editor Editor Posted On

സമ്പൂർണ വാക്സിനേഷൻ നടത്തുന്ന ആദ്യത്തെ ടൂറിസം മേഖലയായി വൈത്തിരി

തിരുവനന്തപുരം: സമ്പൂർണ വാക്‌സിനേഷൻ നടത്തുന്ന ആദ്യത്തെ ടൂറിസം മേഖലയായി വൈത്തിരി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ടു പോകാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. ഡെസ്റ്റിനേഷനുകൾ സുരക്ഷിതമാക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരിയെ സമ്പൂർണ വാക്‌സിനേഷൻ പ്രദേശമാക്കി മാറ്റുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ആരോഗ്യ വകുപ്പുമായി ചേർന്നാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: