Posted By Editor Editor Posted On

വയനാട് ജില്ലയില്‍ 345 പേര്‍ക്ക് കൂടി കോവിഡ്

*164 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58

വയനാട് ജില്ലയില്‍ ഇന്ന് (16.07.21) 345 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 164 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58 ആണ്. 344 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70274 ആയി. 65529 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4128 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2924 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്..WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

രോഗം സ്ഥിരീകരിച്ചവര്‍
പനമരം 34, മേപ്പാടി 32, വെള്ളമുണ്ട 28, അമ്പലവയല്‍ 26, മാനന്തവാടി, മീനങ്ങാടി, ബത്തേരി 25 വീതം, മുട്ടില്‍ 19, നെന്മേനി 15, കല്‍പ്പറ്റ, തൊണ്ടര്‍നാട്, പുല്‍പള്ളി 14 വീതം, നൂല്‍പ്പുഴ 12, തവിഞ്ഞാല്‍ 10, എടവക 9, പടിഞ്ഞാറത്തറ 8, പൊഴുതന , തിരുനെല്ലി 7 വീതം, തരിയോട് 6, കണിയാമ്പറ്റ 5, പൂതാടി 4, മുള്ളന്‍കൊല്ലി 3, വൈത്തിരി 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകത്തില്‍ നിന്നും എത്തിയ ഒരു തവിഞ്ഞാല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

164 പേര്‍ക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 33 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 131 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1080 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.07.21) പുതുതായി നിരീക്ഷണത്തിലായത് 1080 പേരാണ്. 1023 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13500 പേര്‍. ഇന്ന് പുതുതായി 86 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3213 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 549175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 518235 എണ്ണത്തിന്റെ ഫലം ലഭിച്ചു. 447961 പേര്‍ നെഗറ്റീവും 70274 പേര്‍ പോസിറ്റീവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: