ഇനി ഗൂഗിൾ കാണിച്ചു തരും, വീടിനു അടുത്തുള്ള ജോലികൾ - ഇവിടെ നോക്കുക. Find your job by Kormo Jobs

എല്ലാവർക്കും ഇന്ന് അത്യവശ്യമായി വേണ്ട ഒരു സാധനം ജോലിയാണ്. കൊറോണയുടെ അവസ്ഥ ഇപ്പോഴും എല്ലാവരെയും വേട്ടയാടുന്നു. പക്ഷെ രക്ഷപെടാനായി ജോലിയോ കൂലിയോ ഇല്ല. പുറത്തിറങ്ങാൻ കഴിയുന്നില്ല, കടകൾ നടത്താൻ കഴിയുന്നില്ല.

ഒരുപാട് സർക്കാർ ജോലികൾ വിളിക്കുന്നു, പക്ഷെ ലക്ഷകണക്കിന് ആളുകൾക്കിടയിൽ നിന്ന് ജോലി ലഭിക്കുന്നത്, ഓൺലൈനിൽ വാക്സിന് വേണ്ടി കാത്തിരിക്കുന്ന പോലെയായിരിക്കുന്നു. പിന്നെ ലഭിക്കുന്ന ജോലികളാവട്ടെ വിദേശ രാജ്യങ്ങളിലും. അതിനെല്ലാം തന്നെ നിലവിൽ പ്രവാസികൾ ആയവർക്ക് പോലും യാത്ര ചെയ്യാനും കഴിയുന്നില്ല.

കേരളത്തിനകത് ഒരു ജോലി ൽ ലഭിക്കാൻ വേണ്ടി, ഏറ്റവും അധികമാളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലേക്ക് എല്ലാവരും ചേക്കേറുന്നു. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും മാത്രം ജോലികൾ ലഭിക്കുന്നു. നാടും വീടും വിട്ടു പോകേണ്ടി വരുന്നു. ഇതിനെല്ലാം ഒരു മാറ്റം വേണ്ടേ?

നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു ജോലി എങ്ങനെ അറിയും?

അതിനായാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ തൊഴിൽ ആപ്പ് നിങ്ങൾ ഉപയോഗിക്കേണ്ടത്. Kormo എന്ന് ഗൂഗിൾ പേരിട്ട ആപ്പാണ് ഇവിടെ പരിചയപെടുത്തുനന്ത. ബംഗാളി ഭാഷയിൽ തൊഴിൽ എന്ന അർഥം വരുന്ന വാക്കാണിത്. ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളെ സൃഷ്ടിക്കുന്ന ഒരു രാജ്യമായതു കൊണ്ടാവണം, ഇന്ത്യയിലെ ഒരു പ്രമുഖ ഭാഷയിലെ തന്നെ, വ്യത്യസ്തമായൊരു പേരിടാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്.


നിങ്ങളെന്തിന് Kormo App Install ചെയ്യണം?

നിങ്ങളുടെ തൊട്ടടുത്ത കടയിലോ ഷോപ്പിംഗ് കോംപ്ളക്സിലോ ടെക്സ്റ്റൈൽ ഷോപ്പിലോ ഒരു ജോലി വന്നാൽ നിങ്ങൾ അറിയുമോ? പരിചയക്കാരും, സ്വാധീനം ഉള്ളവരും ഉണ്ടെങ്കിൽ അറിഞ്ഞേക്കും. എന്നാൽ, നിങ്ങളുടെ ലൊക്കേഷൻ ഗൂഗിൾ മാപ്പ് വഴി മനസിലാക്കി, തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ kormo app download ചെയ്‌താൽ മനസിലാക്കാൻ കാസിയും. 

ഇതുപയോഗിക്കാൻ വേണ്ടി, ഏജൻസികൾക്ക് നൽകുന്ന പോലെ ഒരു തരത്തിലും ഉള്ള പണം നൽകേണ്ടതില്ല. ഗൂഗിൾ നൽകിയിട്ടുള്ള എല്ലാ സൗജന്യ സേവനങ്ങൾ പോലെ, ഇതും സൗജന്യമാണ്.

റോക്കറ്റ് സയൻസ് പഠിച്ച എൻജിനീയർക്കോ, മെഡിക്കൽ സയൻസ് പഠിച്ച ഡോക്ടർക്കോ വേണ്ടിയല്ല kormo നിർമിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങളായ ജോലികൾക്ക് വേണ്ടിയാണ്.


എന്തൊക്കെ തരാം ജോലികളാണ് kormo ആപ്പ് വഴി വളരെ പെട്ടെന്ന് ലഭിക്കുക?

Delivery, Driver, Picker, Packer, Loader

Store Associate, Brand Promoter, Sales Associate, Field Researcher

Chef, Barista, Waiter, Housekeeping

Call Center Representative, Administrative Assistant, IT Staff 

മുകളിൽ പറഞ്ഞ ജോലികളാണ് google kormo യില് ഏറ്റവുമധികം ലഭിക്കുക. നിലവിൽ ഇന്ത്യയിലും, ഇന്തോനേഷ്യയിലും,ബംഗ്ലാദേശിലും മാത്രമാണ് ഗൂഗിൾ ഈ സർവീസ് നൽകുന്നത്. വൈകാതെ തന്നെ ഗൾഫ് രാജ്യങ്ങളിലും, യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിലും വന്നേക്കും. ഗൾഫ് രാജ്യങ്ങളിൽ വന്നാൽ, പ്രവാസികൾക്ക് ഏറ്റവുമധികം സഹായകരമാവുന്ന ഒരുപ്പായിരിക്കും ഇതെന്നതിൽ

സംശയം വേണ്ട. പക്ഷെ ഒരു പ്രവാസിയാകാതെ തന്നെ, സ്വന്തം നാട്ടിൽ, സ്വന്തം വീടിനടുത്തു, വളരെ നല്ലൊരു ജോലി കിട്ടിയാലോ? ഉടൻ തന്നെ kormo download ചെയ്യുക. 

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...


Post a Comment

Previous Post Next Post