വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ 

 


പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. രാഹുല്‍ഗാന്ധി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് 3 യുടെ 2021-2022 ലെ ബാച്ച് 1 ല്‍ ഉള്‍പ്പെടുത്തിയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏട്ടു റോഡുകളുടെ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്‍പ്പറ്റ, പനമരം, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, അരീക്കോട്, ബ്ലോക്ക് പഞ്ചായത്തുകളിലെ ഏട്ടു റോഡുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്കിലെ തെക്കുംതറ -കൊടുംകയം -പുതുക്കുടിക്കുന്നു -വാവാട് -വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും, പനമരം ബ്ലോക്കിലെ കുളക്കാട്ടില്‍ കവല -ആലത്തൂര്‍ -ആലത്തൂര്‍പള്ളി -പള്ളിതാഴം -മുതലിമാരം -കാപ്പിസെറ്റ് റോഡിന് 2.81 കോടിയും, ചുണ്ടക്കര -ചാത്തുമുക്ക് -പന്തലാടി -അറിഞ്ചേര്‍മല -ചുണ്ടക്കുന്നു റോഡിന് 4.98 കോടിയും, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ് - പൂളക്കല്‍ -പാലക്കോട് -കാരയില്‍ റോഡിന് 4.60 കോടിയും തിരുവാലി പഞ്ചായത്തുപടി -കുറുവന്‍ കോളനി -നിരന്നപറമ്പ് -പേലേപ്പുറം റോഡിന് 4.07 കോടിയും കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി -വലംപ്പുറം -കൂറ്റന്‍പ്പാറ റോഡിന് 2.36 കോടിയും നിലമ്പൂര്‍ ബ്ലോക്കിലെ ചാത്തമുണ്ട -ചീത്ത്കല്ല് ഗ്രാമം -കോടാലിപൊയില്‍ കോളനി റോഡിന് 3.27 കോടിയും അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം -മാടശ്ശേരി -കോട്ടോല -തോടയം റോഡിന് 2.29 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post