വയനാട് ജില്ലയില്‍ 333 പേര്‍ക്ക് കൂടി കോവിഡ്
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  - 12.78

വയനാട് ജില്ലയില്‍ ഇന്ന് (27.10.21) 333 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 210 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  12.78  ആണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124601 ആയി. 121230  പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2504 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2349 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കോട്ടത്തറ 40 , പുല്‍പ്പള്ളി 28 , കല്‍പ്പറ്റ 27 , മുട്ടില്‍ 21 ,  മാനന്തവാടി, നെന്മേനി 20 വീതം  , പനമരം 17 , ബത്തേരി , തിരുനെല്ലി 16 വീതം, കണിയാമ്പറ്റ , തവിഞ്ഞാല്‍ 14  വീതം , വെള്ളമുണ്ട 13 , അമ്പലവയല്‍, എടവക , പടിഞ്ഞാറത്തറ 11 വീതം , മുള്ളന്‍കൊല്ലി 10 , പൂതാടി 9, മീനങ്ങാടി , വൈത്തിരി 7 വീതം , മേപ്പാടി 6 , തൊണ്ടര്‍നാട് 4 , പൊഴുതന 3, മൂപ്പൈനാട്  , നൂല്‍പ്പുഴ , വെങ്ങപ്പള്ളി  2 വീതം , തരിയോട് ഒരാള്‍ക്കുമാണ്
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ  മുംബൈയില്‍ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.


210 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 195  പേരുമാണ് രോഗമുക്തരായത്.

554  പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.10.21) പുതുതായി നിരീക്ഷണത്തിലായത് 554 പേരാണ്. 533  പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7604  പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1343  സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 827652  സാമ്പിളുകളാണ് പരിശോധനയ്ക്ക്  അയച്ചത്. ഇതില്‍ 826835 എണ്ണത്തിന്റെ ഫലം ലഭിച്ചു. 702234 പേര്‍ നെഗറ്റീവും 124601 പേര്‍ പോസിറ്റീവുമാണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

 

Post a Comment

Previous Post Next Post