ഇനിമുതൽ ഫോൺ നഷ്ടപ്പെടുമെന്ന് പേടി വേണ്ട... അതിനും ആപ്പിറക്കി ഗൂഗിൾ...Don't be afraid to lose your phone anymore ...

ഇനിമുതൽ ഫോൺ നഷ്ടപ്പെടുമെന്ന് പേടി വേണ്ട. അതിനും പരിഹാരമുണ്ട്.
 പലപ്പോഴും നാം നേരിടുന്ന വലിയൊരു പ്രശ്നമാണിത്. വീട്ടിലോ, ഓഫീസിലോ, റെസ്റ്റോറന്റുകളിലോ ശ്രദ്ധയില്ലാതെ നാം ഫോണ്‍ വച്ച് മറന്നു പോകുക വളരെ സ്വാഭാവികം. അതുപോലെ അവസാനമായി ഫോണ്‍ എവിടെയാണ് വെച്ചതെന്ന് മറന്നുപോകുന്നതും സാധാരണമാണ്, ആര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോടെങ്കിലും നമ്മുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കണ്ടെത്തുകയാണ് പതിവ്. പുറത്തെവിടെയെങ്കിലും വച്ച് ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ച് കണ്ടെത്തുന്ന വഴി നടക്കില്ല. മോഷ്ടിക്കപ്പെട്ടാലും ഈ വഴി പ്രായോഗികമല്ല.

എന്നാല്‍ ഫോണ്‍ തിരയാനും അത് എവിടെയാണെന്ന് കണ്ടെത്താനും കഴിയും. വേണമെങ്കില്‍ നമ്മുടെ എല്ലാ ഡാറ്റയും നശിപ്പിച്ചു കളയാനും സാധിക്കും. ഗൂഗിൾ ഇപ്പോൾ ആ ഒരു മേഖലയിലും കൈ വെച്ചിട്ടുണ്ട്.
 
ഉപയോക്താക്കള്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തിരയാനും ഡാറ്റയും നശിപ്പിച്ച് കളയാനും സാധിക്കുന്ന ഒരു എളുപ്പമാര്‍ഗം ഗൂഗിള്‍ നല്‍കുന്നുണ്ട് (ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക...) ഈ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇത് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇതിനായി, ആദ്യം നിങ്ങളുടെ ഫോണ്‍ ഓണാക്കണം. ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യേണ്ടത് പ്രധാനമാണ്. ഫോണ്‍ മൊബൈല്‍ ഡാറ്റയിലേക്കോ വൈഫൈയിലേക്കോ കണക്ട് ചെയ്തിരിക്കണം. ലൊക്കേഷന്‍ ഓണാക്കണം. ഫൈന്‍ഡ് മൈ ഡിവൈസ് ഓപ്ഷന്‍ ഓണാക്കിവെക്കുകയും വേണം.

 എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

📌 ആദ്യം android.com/find ല്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യുക.
നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോണ്‍ ഉണ്ടെങ്കില്‍, സ്‌ക്രീനിന്റെ മുകളിലുള്ള നഷ്ടപ്പെട്ട ഫോണില്‍ ക്ലിക്കുചെയ്യുക.

📌 നിങ്ങളുടെ ഫോണിന് ഒന്നില്‍ കൂടുതല്‍ യൂസര്‍ പ്രൊഫൈല്‍ ഉണ്ടെങ്കില്‍, ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക, അത് പ്രധാന പ്രൊഫൈലില്‍ കാണാന്‍ സാധിക്കും.

📌 നഷ്ടപ്പെട്ട ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ വരും.

📌 ഫോണ്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.

📌 ഫോണ്‍ എവിടെയാണെന്ന് അറിയിക്കുന്ന ലൊക്കേഷന്‍ ദൃശ്യമാകും.

📌 നിങ്ങളുടെ ഫോണ്‍ കണ്ടെത്താനായില്ലെങ്കില്‍, ഫോണ്‍ അവസാനമായി എവിടെയായിരുന്നു ഉണ്ടായിരുന്നതെന്നതിന്റെ ലൊക്കേഷന്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഫോണിന്റെ സ്ഥാനം അറിഞ്ഞുകഴിഞ്ഞാല്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും:

പ്ലേ സൗണ്ട്‌സ്: ഫോണ്‍ സൈലന്റിലോ, വൈബ്രേഷന്‍ മോഡിലോ ആണെങ്കില്‍ പോലും ഫുള്‍ സൗണ്ടില്‍ 5 മിനിറ്റ് ഫോണ്‍ റിംഗ് ചെയ്യും.

സെക്യുര്‍ ഡിവൈസ്: പിന്‍, പാറ്റേണ്‍ അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ലോക്കുചെയ്യുക. ലോക്ക് ഇല്ലെങ്കില്‍, അത് സജ്ജീകരിക്കാന്‍ കഴിയും. ഫോണ്‍ കിട്ടുന്നവര്‍ക്ക് അത് നിങ്ങള്‍ക്ക് മടക്കിനല്‍കാന്‍ സഹായിക്കുന്നതിന് ലോക്ക് സ്‌ക്രീനില്‍ ഒരു സന്ദേശമോ അല്ലെങ്കില്‍ ഏതെങ്കിലും ഫോണ്‍ നമ്പറോ നല്‍കാവുന്നതാണ്

ഇറേസ് ഡിവൈസ്: ഇത് നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും ശാശ്വതമായി ഇല്ലാതാക്കുന്നു (പക്ഷേ മെമ്മറി കാര്‍ഡുകളിലെ ഡാറ്റ നശിപ്പിച്ചുകളയാന്‍ കഴിഞ്ഞെന്ന് വരില്ല). ഇതിനുശേഷം ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക...

Post a Comment

Previous Post Next Post