വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ടർ ഐഡി ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം... download the voter ID online ...

ഇലക്ഷൻ കമ്മീഷൻ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്) പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിട്ട് കുറച്ചുകാലമായി. വോട്ടര്‍ ഐഡി കാര്‍ഡ് അഥവാ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇനി മുതൽ എവിടെനിന്ന് വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് വോട്ടർ ഐഡി കാര്‍ഡും ഡിജിറ്റല്‍ ആക്കിയിരിക്കുകയാണ്. ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇ-ഇപിഐസി- e-EPIC) എന്നാണ് ഈ ഡിജിറ്റൽ ഐഡി കാർഡുകൾ അറിയപ്പെടുക. എഡിറ്റ് ചെയ്യാനാകാത്തതും സുരക്ഷിതവുമായ പിഡിഎഫ് പതിപ്പാണ് ഈ ഇ-ഇപിഐസി കാർഡുകൾ.

വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐഡി കാര്‍ഡിന് അപേക്ഷിക്കാം.

നിലവില്‍ കാര്‍ഡ് അനുവദിച്ചിരുന്നത് താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സൈറ്റിൽ  സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം:

 അതിനായി ആദ്യം വോട്ടർ പോർട്ടലോ എൻവിഎസ്പി വെബ്സൈറ്റൊ സന്ദർശിക്കുക.

വോട്ടർ പോർട്ടലിൽ സന്ദർശിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ,
എൻവിഎസ്പി വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരു പേജ് തുറന്നു വരും. അതിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങൾക്ക് ഇതിനകം ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ലോഗിൻ ചെയ്ത് ഡൗൺലോഡ് ഇ-ഇപിഐ‌സി ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർ‍‍ഡ് രേഖയായി ഉപയോ​ഗിക്കാൻ സാധിക്കും.

Post a Comment

Previous Post Next Post